16 November 2009

തുടക്കം

ഇനിയും പിച്ചവെച്ചു തുടങ്ങാത്ത ഈ ബ്ലോഗിലേക്ക് വഴിതെറ്റി വന്ന സുഹൃത്തേ ഈ വഴിത്താരയിലേക്ക് സ്വാഗതം. വീണ്ടും വരിക. ഈ വഴിത്താരയില്‍ ഞാന്‍ പിച്ചവെച്ചു തുടങ്ങുമ്പോള്‍ ... എനിക്കൊരു കൈ തരാന്‍ മാത്രമെങ്കിലും.

18 comments:

Renjini said...

hai

ശ്രീ said...

സത്യം, വഴി തെറ്റി വന്നതാണ്. എന്തായാലും വന്ന സ്ഥിതിയ്ക്ക് ബൂലോകത്തേയ്ക്ക് സ്വാഗതം പറയുന്നു.

ഇനിയും പിച്ച വയ്ക്കാനെന്തേ താമസം?
[ടെമ്പ്ലേറ്റ് കിടിലന്‍]

Vinayan said...

@Sree: വഴിതെറ്റിപ്പോലും ആരെങ്കിലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. കൊള്ളാം. ഈ ബ്ലോഗിന്‍റെ ഓരോരോ കാര്യങ്ങളെ.

പിന്നെ ബൂലോകത്ത് ഞാന്‍ പിച്ച വെക്കാന്‍ തുടങ്ങി കുറച്ചു നാളായി. പക്ഷെ അതൊരു സിനിമ ബ്ലോഗാണെന്ന് മാത്രം. അതപ്പുറത്തു കാണാം. പിന്നെ ടെമ്പ്ലേറ്റ് ...അതുണ്ടാക്കിയവനെ സമ്മതിക്കണം(കണ്ടെത്തിയ എന്നെയും). സര്‍ഗാത്മക ശേഷി അല്‍പ്പം കുറവായത് കൊണ്ട് ഇപ്പോള്‍ കൊടകരപുരാണവും മറ്റും വായിച്ചു വാക്കിന്റെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.
എന്നിട്ട് കച്ച മുറുക്കി ഈ ബൂലോകത്തിന്റെ ഗോദയിലേക്ക്‌ ഒന്നിറങ്ങണം.

@Renjini: ഞാനിപ്പോഴാ നിന്റെ ഒരു ഹായ് കണ്ടത്. എന്റെ വക ഒരു ബിഗ്‌ ഹായ്‌ .

nikhimenon said...

that s one of the benefits of using blogger...profile followe cheythu varam vayikkan isthtamullavarkku...angane ethunnu

Vinayan said...

:)

Manoraj said...

വന്നുപോയില്ലേ... ആശംസകൾ വിനയാ.. ഇനിയും പിച്ചവച്ച് നടക്കാട്ടോ? തൊണ്ണുകാട്ടി ഒന്ന് ചിരിക്കുകയെങ്കിലുമാവാം.. ഉണ്ണീകൈ വളരുന്നുണ്ടോ, ഉണ്ണീകാൽ വളരുന്നുണ്ടൊ എന്ന് നോക്കാൻ ഇടക്ക് വരാം.. പിന്നെ, ശ്രീ പറഞ്ഞപോലെ റ്റെമ്പ്ലേറ്റ് സൂപ്പർ

Vinayan said...

thanks Mano...പിച്ചവെക്കാനുള്ള ഒരു വിഷയം തേടിക്കൊണ്ടിരിക്കുകയാണ് ഇപ്പൊ. സമയം മറ്റൊരു വില്ലനും. പിന്നെ കിട്ടുന്ന സമയം ടാബ്ലെറ്റ്‌ കഴിക്കുന്ന പോലെ സിനിമകളും കണ്ടു നടക്കുന്നതുകൊണ്ട് ഉള്ള സമയം ആ വഴിക്കും പോകുന്നു.

പട്ടേപ്പാടം റാംജി said...

സ്വാഗതം.
ബ്ലോഗിന്റെ പാശ്ചാത്തലം വളരെ ഭംഗിയായിരിക്കുന്നു.
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

പോസ്റ്റുകള്‍ വരുമ്പോള്‍ വായിക്കാന്‍ പ്രയാസം വരുത്തും എന്ന് തോന്നി. നന്നായ്‌ വായിക്കാന്‍ കഴിയുന്ന വിധത്തില്‍ അക്ഷരങ്ങളുടെ നിറം ക്രമീകരിക്കണം.
എന്റെ ഒരഭിപ്രായം പറഞ്ഞതാണ്ട്ടോ.

എല്ലാവിധ ഭാവുകങ്ങളും.

Vinayan said...

ഹ ഹ ഹ...അങ്ങനെയാവട്ടെ...നിറം മാറ്റുന്നത് നന്നാവും എന്ന് തോന്നുന്നില്ല. ഫോണ്ട് ഒന്ന് കൂട്ടിയാല്‍ പ്രശ്നം പരിഹരിക്കാം എന്ന് തോന്നുന്നു. എന്തായാലും, ഒരു പോസ്റ്റിട്ടു തുടങ്ങുമ്പോഴേക്കും ഒക്കെ ശരിയാക്കാം(അതെന്നാണാവോ!). അഭിപ്രായത്തിന് നന്ദി...

എറക്കാടൻ / Erakkadan said...

ഈ തിരുമേനീടെ കയ്യങ്ങ്ട് പിടിച്ച് ബൂലോകത്തേക്ക് പിച്ച വച്ചോളൂ

കുമാരന്‍ | kumaran said...

സുസ്വാഗതം..

jyo said...

മഴവില്ലും,ആപ്പിള്‍മരവും..എല്ലാം ഭംഗിയായിരിക്കുന്നു.ഇനിയങ്ങു തുടങ്ങിക്കൂടേ?

Vinayan said...

കുമാരന്‍, ഏറക്കാടന്‍ ഒരു കൈതരുന്നതിന് നന്ദി.

ജ്യോ, ചിന്തകളെ അങ്ങനെയെങ്കിലും ഉദ്ദീപിപ്പിക്കാം എന്ന് കരുതിയാണ് ന്യൂട്ടന്റെ ആപ്പിള്‍ നട്ടതും മഴവില്ലിനെ എന്റെ ബ്ലോഗിലേക്ക് കുടിയേറ്റിയതും...
ചിന്തകള്‍ പതുക്കെ നടന്നു മലകയറി ആപ്പിള്‍ മരത്തിനു മുകളിലൂടെ കാറ്റായി വീശിയടിച്ച് ഒരു ആപ്പിളിനെ എന്റെ തലയ്ക്കു മുകളിലേക്ക് ഒരു ദിവസം വീഴ്ത്തും...

jyo said...

ഒരു വടവൃക്ഷവും കൂടിയാകാമായിരുന്നു-അതിന്റെ തണലിലിരുന്നാല്‍ വല്ല വെളിപ്പാടും കിട്ടിയെങ്കിലോ!!ഹിഹി

Vinayan said...

ഒരു ബോധിവൃക്ഷം തന്നെ ആയിക്കോട്ടെ... :)

ദീപുപ്രദീപ്‌ said...

ശ്രീ പറഞ്ഞതുപോലെ കിടിലന്‍ ടെമ്പ്ലേറ്റ് .
വഴിതെറ്റി വന്നവരാണ് ഞാങ്ങലെങ്കിലും , നിരാശപെടുത്തരുത്.ഒരുപാടു പോസ്റ്റുകള്‍ ഈ ബ്ലോഗിലും പ്രതീക്ഷിക്കുന്നു.'ലോകസിനിമ'പോലെ ഇതും നിറയെട്ടെ
ഭാവുകങ്ങള്‍

വിജയകുമാർ ബ്ലാത്തൂർ said...

ഇതെന്താ കഥ ,,ബ്ലോഗ് തുടങ്ങും മുമ്പ് ഇത്രയും കമന്റുകൾ.... എന്തെങ്കിലും വ്യത്യസ്ഥമായ വിഷയം തിരഞ്ഞെടൂക്കൂ... ആശംസകൾ’‘’ടെമ്പ്ലേറ്റ് കലക്കി..അസൂയവരെ തോന്നി..പുതിയ സിനിമകൾ എനിക്ക് വളരെ കുറവേ കിട്ടുന്നുള്ളു,,,വിനയൻ സഹായിക്കണം

kochumol kottarakkara said...

vazhithettivannathalla.....yenkilum athe yennum parayaam.........thudakkam kurikkanam yenna aagraham saadhikkumenkil theerchayaaum vazhithettivannathaanennu karuthilla